സാമൂഹിക സംസ്കാരിക ചരിത്രം
ചരിത്രപശ്ചാത്തലം
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിന്റെ ആസ്ഥാനമായ പാലാ നഗരത്തിൽ നിന്നും 7 കി.മീറ്റർ വടക്കായി 40.19 ച.കി.മി വിസ്തൃതിയില്‍ സ്ഥിതി ചെയ്യുന്ന ഹരിതഭംഗിയാർന്ന ഒരു ഭൂപ്രദേശമാണ് കടനാട് ഗ്രാമ പഞ്ചായത്ത്. ജനവാസം ആരംഭിച്ച കാലം മുതൽ ഇന്നുവരെയും ഇവിടുത്തെ ജനങ്ങളുടെ തൊഴില്‍ കൃഷിയാണ്.
ഭൂമിശാസ്ത്രപരമായി ഈ പഞ്ചായത്തിന്റെ പടിഞ്ഞാറുഭാഗം പൊതുവേ നിരപ്പും ഇതര ഭാഗങ്ങൾ ചെറിയ മലനിരകലും അവയുടെ താഴ്വാരങ്ങളുമാണ്. ഭരണങ്ങാനം, മേലുകാവ്, കരൂര്‍, രാമപുരം, കരിങ്കുന്നം, മുട്ടം എന്നിവയാണ് ചുറ്റുമുള്ള പഞ്ചായത്തുകൾ കടനാട് പഞ്ചായത്ത് പാലാ അസംബ്ലി നിയോജക മണ്ഡലത്തിൽ പെടുന്നു. പഞ്ചായത്തിന്റെ മുഖ്യഭാഗം കടനാട് വില്ലേജിലും ഐങ്കൊമ്പു കര വെള്ളിലാപ്പള്ളി വില്ലേജിലും പിഴക് കര രാമപുരം വില്ലേജിലും ഉൾപ്പെട്ടിരിക്കുന്നു.
ചരിത്രം
വന്യജീവി ആവാസകേന്ദ്രമായിരുന്ന ഈ പ്രദേശത്തിന്റെ തെക്കുകിഴക്ക് കൊടുമ്പിടിയോടു ചേർന്ന് എടത്തുംകുന്ന് ഭാഗത്ത് A.D ആയിരാമാണ്ടടുത്ത് അധികാരാവകാശങ്ങളോടെ പെരുമാക്കന്മാർ വാണിരുന്നു. ഈ കാലയളവിൽത്തന്നെ ഏതാനും നായർകു ടംബങ്ങളും മറ്റു വിഭാഗങ്ങളിൽപ്പെട്ട ഹൈന്ദവകുടുംബങ്ങളും. കൂടാതെ നിലയ്ക്കൽ. വടക്കൻ പറവൂർ എന്നിവടങ്ങളിൽനിന്നുള്ള ചില ക്രിസ്തീയ കുടുംബങ്ങളും ഇവിടെ കുടിയേറ്റക്കാരായി 'ഇടം' കൊണ്ടിരുന്നതായി പറയപ്പെടുന്നു. വടക്കുംകൂർ രാജവാഴ്ചക്കാലത്ത് തിരു വിതാംകൂറിൻറെ പല പ്രദേശങ്ങളിലും പാണ്ഡ്യരാജാക്കന്മാർ വ്യാപാരത്തിനെത്തിയിരുന്നു. അവർ വന്നിരുന്ന ഒരു താവളം കടനാട് ആയിരുന്നുവെന്ന് പഴമക്കാർ വ്യക്തമാക്കുന്നു. കടനാട് കേന്ദ്രമാക്കി പാണ്ഡികൾ കച്ചവടം നടത്തിയിരുന്നതിനാൽ ഈ പ്രദേശം പുറംനാടു കളിലും അറിയപ്പെട്ടിരുന്നു.
സ്ഥലനാമം.
കടനാട് എന്ന സ്ഥലനാമത്തേപ്പറ്റി പല അഭിപ്രായങ്ങൾ കേൾക്കപ്പെടുന്നു. കാട് ആയിരുന്ന പ്രദേശം പാണ്ഡികളുടെ വ്യാപാരകേന്ദ്രമായി മാറിയപ്പോൾ കടകളുടെ നാടായ കടനാട് എന്നായിയെന്നും. കാട് ആയിരുന്ന പ്രദേശം നാടിന്റെ രൂപം ആർജ്ജിച്ചപ്പോൾ കടനാട് ആയി എന്നും, കട (ചുവട്,മൂചട്, തുടക്കം) എന്ന ധ്വനി നിലനിർത്തിക്കൊണ്ട് കടനാട് ആയി എന്നും, സമീപസ്ഥലങ്ങളായ അന്തിനാട്, ഉള്ളനാട് അളനാട് തുടങ്ങിയ പേരിനോട് പൊരുത്തപ്പെട്ട് കടനാട് ആയിയെന്നുമൊക്കെ വാമൊഴികളുണ്ട്.
രാജകുടുംബവും വാഴ്ചയും
നൂറ്റാണ്ടുകളോളം ഇന്തയ മുഴുവന്‍ അനേകം നാട്ടുരാജാക്കന്മാരുടെ ഭരണത്തിലായിരുന്നല്ലോ. നമ്മുടെ ദേശത്തിന്റെ സ്ഥിതിയും അപ്രകാരമായിരുന്നു. കൊച്ചി. തിരുവതാകൂര്‍, കോഴിക്കോട്, വടക്കുംകൂര്‍, തെക്കുംകൂര്‍, ചെമ്പകശ്ശേരി തുടങ്ങിയവയെല്ലാം നാട്ടുരാജാക്കന്മാരുടെ ആധിപത്യത്തിലായിരുന്നു. കടത്തേരി എന്നറിയപ്പെടുന്ന ഇന്നത്തെ കടുത്തുരുത്തിയായിരുന്നു. വടക്കുംകൂ നിന്റെ ആസ്ഥാനം. തിരുവതാംകൂറിലെ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ തൊട്ടടുത്ത നാട്ടുരാജ്യങ്ങളെ കീഴ്പ്പെടുത്തി രാജ്യ വിസ്തൃതി കൂട്ടാൻ പുറപ്പെട്ടു. 1750 ല്‍ വടക്കുംകൂറും കൂഴടക്കപ്പെട്ടു. വടക്കുംകൂറുല് ഒരു ഭാഗം കോഴിക്കോട് സാമൂതിരിയെ അഭ്യം പ്രാപിച്ചു. മറ്റൊരുഭാഗം തൊടുപുഴയ്ക്കടുത്ത് കാരിക്കോട് കണ്ണേറ്റില്‍ ഇടംകണ്ടെത്തി. മഹാ മന്സ്കനായ മാര്‍ത്താണ്ഡവര്‍മ്മ വടക്കുംകൂര്‍ രാജാക്കന്മാരെ തിരികെ വിളിച്ച് സംരക്ഷണവും അവകാശങ്ങളും പദവികളും നല്‍കിയതായി ചരിത്രം പറയുന്നു. 16-ാ ശതകത്തിൽത്തന്നെ മേൽപ്പറഞ്ഞ കണ്ണേറ്റിൽ നിന്ന് വടക്കുംകൂറിന്റെ ഒരു ശാഖ (വടക്കേ കോയിക്കല്‍) കടനാട്ടിൽ എത്തിച്ചേർന്നു. ഇവർക്കു വസിക്കുവാ നുള്ള കൊട്ടാരം തിരുവതാംകൂർ രാജാവ് പണികഴിപ്പിച്ചു നൽകിയിട്ടുള്ളതാണ്. രാമപുരം കടനാട്ട്, മേലുകാവ് പ്രദേശങ്ങളിലായി രണ്ടായിരത്തിൽ പരം ഏക്കർ സ്ഥലവും വിവിധ അധികാരങ്ങളും അവർക്ക് ലഭിച്ചു. വടക്കേകോയിക്കൽ രാജകുടുംബത്തിന് ജന്മിത്വവും അവകാശങ്ങളും ലഭിച്ചതിനാൽ തദ്ദേശവാസികൾ ഭൂരിപക്ഷവും കുടിയാന്മാരുമായി. ചില പ്രത്യേക അവകാശങ്ങളുമായി കൊടുമ്പിടിയിൽ കഴിഞ്ഞിരുന്നുവെന്ന് മുമ്പ് സൂചിപ്പിച്ച പെരുമാക്കന്മാർ ഇതോടെ നാടുവിട്ടതായും പറയുന്നു. രാജവംശം കീഴ്വഴക്കമനുസരിച്ച് ആസ്ഥാനം മാറ്റുകയോ ശാഖകളായി പിരിയുകയോ ചെയ്യുമ്പോൾ വിവിധ സമുദായക്കാരേയും തൊഴിൽക്കാരേയും ആശ്രിതരായി കൊണ്ടുപോവുക പതിവായിരുന്നു. ഈ പാരമ്പര്യമനുസരിച്ചു കടനാട്ടിലേക്ക് ഏതാനും പേരെ കൊണ്ടുപോവുക പതിവായി രുന്നു. സേനയെ നയിക്കുന്ന അമ്പാട്ട് പണിക്കർ കുടുംബം, കൊട്ടാരം രായംസ ജോലിയുള്ള കുമ്പുക്കൽ മേനവൻ കുടുംബം. മന്ത്രിസ്ഥാനം വഹിച്ചിരുന്ന ചിലപ്പാട്ടു കുടുംബം എന്നിവർ ഇങ്ങനെ വന്നവർക്ക് ഉദാഹരണങ്ങളാണ്. കോയിക്കൽ രാജകുടുംബത്തിൽ പ്പെട്ടവർക്ക് ഇപ്പോഴും അടുത്തൂൺ ലഭിക്കുന്നുണ്ട്.
ഈ രാജകുടുംബം 150 വർഷത്തോളം വാഴ്ച നടത്തിയതായി രേഖകൾ സംസാരിക്കുന്നു. പ്രജാവത്സല മനോഭാവത്തോടെ എല്ലാ വിഭാഗക്കാരോടും ഇവർ പ്രവർത്തിച്ചിരുന്നു. പ്രജകളും നാടുവാഴികളോട് സ്നേഹാദരങ്ങളോടെ പെരുമാറിയിരുന്നു. A.D. 52ൽ ശ്രീയേശു ശിഷ്യനായ തോമ്മാശ്ലീഹായുടെ വരവോടെ കേരളത്തിൽ വേരുറച്ച ക്രിസ്തുമതക്കാരോട് എല്ലാ നാടുവാഴികളും സ്നേഹത്തോടെ പെരുമാറിയിരുന്നു. കേരളത്തിലെ കൊച്ചി തുരിവിതാംകൂർ, ചെമ്പകശ്ശേരി തുടങ്ങിയ രാജകുംടുംബങ്ങൾ ക്രൈസ്തവദേവാലയങ്ങൾ സ്ഥാപിക്കുന്നതിന് വിലപ്പെട്ട സംഭാവനകൾ നൽകിയതുപോലെ വടക്കേ കോയിക്കൽ രാജകുടുംബവും 16-ാം നൂറ്റാണ്ടിൽ തന്നെ കടനാട്ടിൽ പള്ളിസ്ഥാപിക്കുന്നതിനാവശ്യമായ സ്ഥലം കരമൊഴിവായി നൽകുകയും മറ്റാനുകൂല്യങ്ങൾ കല്പിച്ചനുവദിക്കുകയും ചെയ്തു. ഇന്നത്തെ തലമുറയും ഈ കാര്യം നന്ദിയോടെ സ്മരിക്കുന്നു. ഭൂപരിഷ്കരണനിയമം നില വിലില്ലായിരുന്ന കാലഘട്ടത്തിൽ ദേഹണ്ഡക്കാരായ കുടിയാന്മാരോട് നീതിപൂർവ്വമായ നിലപാട് സ്വീകരിക്കാൻ നാടുവാഴികൾ സന്മനസ്സ് കാട്ടിയിരുന്നു. ശിക്ഷിക്കലാലും-രക്ഷിക്കലാലും പ്രജകൾക്കൊരച്ഛൻ എന്ന് കാളിദാസൻ പൃഥീരാജവംശ രാജാക്കന്മാരെപ്പറ്റി രഘു വശകാവ്യത്തിൽ വിവരിച്ചിട്ടുള്ളത് കടനാട് രാജകുടുംബത്തെ സംബന്ധിച്ചും തികച്ചും അന്വർത്ഥമാ ണെന്ന് കാണാൻ സാധിക്കും.
പാറേമ്മാക്കൽ ഗോവർണ്ണദോർ
കടനാടിനും. കേരളത്തിനും. ഭാരതത്തിന് തന്നേ യും അഭിമാനഭാജനമായ മഹാപുരുഷനാണ് ഗോവർണദോർ എന്ന് അറിയപ്പെടുന്ന പാറേമ്മാക്കൽ തോമാക്കത്തനാർ. 1736ൽ അദ്ദേഹം കടനാട്ടിൽ ജനിച്ചു. ബഹുഭാഷാപണ്ഡിതനായ തോമ്മാക്കത്തനാർ വ്യക്തി മാഹാത്മ്യത്തിന്റെ പ്രതീകവും ദേശീയബോധത്തിന്റെ കരുത്തുമായിരുന്നു. അതിസാഹസീകമായ ലോകസഞ്ചാരം നടത്തി അവയുടെ യഥാര്‍ത്ഥ വിവരണമായ 'വർത്തമാനപ്പുസ്തകം’ എന്ന ഭാരതീയ ഭാഷകളിലെ ആദ്യത്തെ യാത്രാവിവരണം ഗ്രന്ഥം രചിച്ചു പ്രസിദ്ധനായി.
ദേവാലയങ്ങള്‍
കടനാട് പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിലായി നിലകൊള്ളുന്ന ഹൈന്ദവ ക്രൈസ്തവ ദേവാലയങ്ങൾ ഈ ദേശവാസികളുടെ ഈശ്വര ചിന്തയുടെ പ്രതീകമാണ്. വടക്കേ കോയിക്കൽ രാജവംശത്തിന്റെ വാഴ്ചയോടെ അവരുടെതന്നെ വരകയായി പൊരിമറ്റം ശാസ്താക്ഷേത്രം, പുനിലത്ത് ഭഗവതി ക്ഷേത്രം, പിഴക്ശ്രീകൃ ഷ്ണസ്വാമി ക്ഷേത്രം,എന്നിവയും ഐങ്കൊമ്പില്‍ മണക്കട് ഇല്ലം പാറേക്കാവ് ഭഗവതി ക്ഷേത്രവും, കടനാട് കൊമരപ്പാട്ട് കുടുംബം വകയായി എളമ്പ്രക്കോട് ഭഗവതി ക്ഷേത്രവും, നിലൂർ അറക്കൽ കുടുംബക്കാരുടേതായി ശ്രീധർമ്മ ശാസ്താക്ഷേത്രവും ഉണ്ടായി.
ഈ പഞ്ചായത്തിലെ പള്ളികളിൽ ഏറ്റവും പഴക്കമേറിയത് കടനാട് പള്ളിയാണ്. 1554ൽ പള്ളിയുടെ തുടക്കമിട്ടതായി രേഖകളുമുണ്ട്. ഈ പള്ളിയുടെ സ്ഥാപനത്തിൽ രാജകുടുംബത്തിന്റെ ഉദാരമായ സഹാ യങ്ങൾ ഉണ്ടായി. ജനുവരി 15-16 തിയതികളിൽ നടത്തുന്ന തിരുനാൾ ജാതിമത ഭേദമന്യേ ഒരു ഉത്സവമായി കൊണ്ടാടപ്പെടുന്നു. ദാരു നിർമ്മിതമായ വി.സെബസ്ത്യാനോസിന്റെ തിരുസ്വരൂപം കലാ വൈദ ഗ്ധ്യത്തിന്റെ മാതൃകയാണ്. പിൽക്കാലത്ത് കുറുമണ്ണ്. നിലൂർ, മാനത്തൂർ ഉറുമ്പുകാവ്. പിഴക്. മറ്റത്തിപ്പാറ, എലിവാലി. മേരിലാന്റ്, കാവുംകണ്ടം. ഐങ്കൊമ്പ് എന്നിവിടങ്ങളിൽ പള്ളികൾ സ്ഥാപിതമായി. കടനാട്ടിൽ പ്രവർത്തിക്കുന്ന ഡോൺബോസ്കോ വൃദ്ധമന്ദിരം എടുത്തുപറയേണ്ട ഒരു സ്ഥാപനമാണ്. ബഹു.പാണ്ടിയാമ്മാക്കൽ കുര്യച്ചന്റെ ശ്രമഫലമായി കുട്ടികൾക്കായുള്ള അനാഥാലയമായി ആരംഭിച്ച ഈ സ്ഥാപനം 1955 മുതൽ കന്യസ്ത്രീകളുടെമേൽ നോട്ട ത്തിൽ വൃദ്ധമന്ദിരമായി പ്രവർത്തിക്കുന്നു.
വിവിധ സന്യാസിനി വിഭാഗങ്ങളുടെ വകയായി പതിനൊന്ന് മഠങ്ങൾ കടനാട് പഞ്ചായത്തിലുണ്ട്. ഇതിൽ ഏറ്റവും പഴക്കമുള്ളത് 1921ൽ തുടക്കം കുറിച്ച് കടനാട് ആരാധനമഠം ആണ്. ഇതേ തുടർന്നു കുറുമണ്ണ്. മേരിലാന്റ്. നീലൂർ, മറ്റത്തിപ്പാറ, മാനത്തൂർ കാവുംകണ്ടം. ഐങ്കൊമ്പ്. എലിവാലി (താബോർ) ഉറുമ്പുകാവ്. പിഴക് എന്നീ മഠങ്ങളും സ്ഥാപിതമായി.
വിദ്യാലയങ്ങൾ
കടനാട് പഞ്ചായത്തിൽ പതിനൊന്നു കേന്ദ്രങ്ങളിലായി വിദ്യാലയങ്ങൾ സ്ഥിതിചെയ്യുന്നു. ഇതിൽ രണ്ടെണ്ണം സർക്കാൻ എൽ.പി. സ്കൂളുകളും മറ്റുള്ളവ മാനേജ്മെന്റിന്റെ കീഴിലുമാണ്. കടനാട്, മാനത്തൂർ, കുറുമണ്ണ് എന്നീ സ്ഥലങ്ങളിൽ മലയാളം, ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളുകളും മറ്റത്തിപ്പാറ, നീലൂർ എന്നിവടങ്ങളിൽ U.P. സ്കൂളുകളും പ്രവർത്തിക്കുന്നു. വല്യാത്ത്. കടനാട്. ഐങ്കൊമ്പ് എന്നിവടങ്ങളിൽ LP സ്കൂളുകളും പ്രവർത്തിക്കുന്നു. ഐങ്കൊമ്പ് L.P. സ്കൂൾ നാട്ടുകാർ ആരംഭിച്ചതാണെങ്കിലും പിന്നീട് സർക്കാരിന് കൈമാറുകയായിരുന്നു. കടനാട് പഞ്ചായ ത്തിലെ പ്രഥമ പ്രൈമറി വിദ്യാലയം 1910 ൽ സ്ഥാപിതമായ വല്യാത്ത് L.P. സ്കൂളാണ്.