വിനോദ സഞ്ചാര കേന്ദ്രങ്ങള്‍
പാമ്പനാല്‍ വെള്ളച്ചാട്ടം

കടനാട് ഗ്രാമ പഞ്ചായത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് പാമ്പനാല്‍ വെള്ളച്ചാട്ടം. കടനാട് ഗ്രാമ പഞ്ചായത്തിലെ മാനത്തൂര്‍ വാര്‍ഡിലാണ് സ്ഥിതി ചെയ്യുന്നത്. പാലാ - തൊടുപുഴ റോഡില്‍ നിന്നും 1.5 കിലോമീറ്ററാണ് മാനത്തൂര്‍ സ്കൂള്‍ ജംഗ്ഷനില്‍ നിന്നും വെള്ളച്ചാട്ടത്തിലേയ്ക്കുള്ള ദൂരം. മഴക്കാലത്ത് മാത്രമാണ് ഈ വെള്ളച്ചാട്ടം കാണുവാന്‍ സാധിക്കുക. ഇത് അഞ്ചോളം വെളളച്ചാട്ടങ്ങളുടെ ഒരു സംഗമസ്ഥാനമാണ്. ഏറ്റവും ഉയരമുളള വെളളച്ചാട്ടത്തിന് 20 അടിയിലധികം ഉയരമുണ്ട്. യാതോരുവിധ അപകട സാധ്യതകളുമില്ലാത്ത ഒരു വെളളച്ചാട്ടമാണിത് എന്നതാണ് ഇതിന്റെ പ്രത്യേകത.
എള്ളുംമ്പുറം വ്യൂ പോയിന്റ്

ഇത് പാലാ-മൂലമറ്റം സംസ്ഥാനപാതയില്‍, കണ്ടെത്തിമാവ് എന്ന സ്ഥലത്തുനിന്നും 2.3 കി മി ദൂരം, കാഞ്ഞിരം കവലയിലേയ്ക്കുളള വഴിയിലൂടെ സഞ്ചരിച്ചാല്‍ എത്തിച്ചോരാവുന്നതാണ്. സമുദ്രനിരപ്പില്‍ നിന്നും 1000 അടി ഉയരത്തിലാണ് ഏക്കറുകള്‍ നീളുന്ന ഈ പരന്ന പാറയും അനുബന്ധ പ്രദേശങ്ങളുമുളളത്. പണ്ട് കേരളത്തിലെ വടംവലിക്കാരന്മാരായിരുന്ന ആഹാ നീലൂരിന്റെ കളരിയാണ് ആ ഹില്‍ടോപ്പ്.അവിടെ എല്ലാ വര്‍ഷവും വടംവലിമത്സരവും ട്രയിനിംഗ് ക്യാമ്പുകളും അവര്‍ നടത്തുന്നുണ്ട് ആഹാ നീലൂര്‍ എന്ന സിനിമയുടെ ഷൂട്ടിംഗും ഇവിടെയാണ് നടന്നത്.
ഇതുകൂടാതെ ഓഫ് റോഡ് ബൈക്ക്/സൈക്കിള്‍ മല്‍സരങ്ങളും ഈ പ്രദേശത്ത് സ്ഥിരമായി നടത്തിവരുന്നുണ്ട്. സ്ഥിരമായി പടിഞ്ഞാറന്‍ കാറ്റടിക്കുന്ന ഈ പ്രദേശത്തിന് 300 അടിമുകളിലായി സ്ഥിതി ചെയ്യുന്ന മുട്ടം പഞ്ചായത്തിലെ ആലിംഗപാറയില് നിന്നും ഇവിടേയ്ക്ക് പാരാഗ്ലൈഡിംഗ് നടത്തുന്നതിനും അനുയോഗ്യമായ സ്ഥലമാണ്. മുട്ടം പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന റോഡിലൂടെയാണ് നിര്‍ദിഷ്ട വ്യൂ പോയിന്റിലേയ്ക്ക് കയറി പോകുന്നത്. എള്ളുംമ്പുറം ഹില്‍വ്യൂ സൈറ്റ് കടനാട്, ഇടുക്കി ജില്ലയിലെ മുട്ടം എന്നീ പഞ്ചായത്തുകളിലായാണ് സ്ഥിതി ചെയ്യുന്നത്.