കടനാട് ഗ്രാമ പഞ്ചായത്തില്‍ ഓപ്പറേഷന്‍ തൂഫാന്‍ 2.0 യ്ക്ക് തുടക്കമായി

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

ലാലി സണ്ണി

പ്രസിഡൻ്റ്

മണിക്കുട്ടി സന്തോഷ്

വൈസ് പ്രസി‍ഡണ്ട് & ചെയര്‍പേഴ്സണ്‍, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷേര്‍ളി സാബു

ചെയര്‍പേഴ്സണ്‍,വികസന സ്റ്റാന്‍ഡിംഗ് കമ്മിററി

സ്നേഹ തോമസ്

ചെയര്‍പേഴ്സണ്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ജോര്‍ജ് ജോസഫ് (അപ്പച്ചന്‍ ഊളാനി)

ചെയര്‍പേഴ്സണ്‍ , ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി

പ്രീത എം.എസ്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

കോട്ടയം ജില്ലയുടെ വടക്ക് കിഴക്ക് സ്ഥിതി ചെയ്യുന്ന കടനാട് ഗ്രാമപഞ്ചായത്ത് ഭൂമിശാസ്ത്രപരമായ ഇടനാട് മേഖലയില്‍പെട്ടതാണ്. ഏറ്റവും ചെറുതും വലുതുമായ കുന്നുകളും അവയുടെ ചെരിവോരങ്ങളും താഴ്വാരങ്ങളിലൂടെ ഒഴുകുന്ന തോടുകളും കൊച്ചരുവികളും അവയുടെ തീരത്തു കാണുന്ന വയലുകളും എന്നിവിടങ്ങളിലെ വനസമ്പത്തും ഉള്‍പ്പെട്ട ഒരു പ്രകൃതിയാണ് നമ്മുടെ പഞ്ചായത്തിനുള്ളത്. സമതല പ്രദേശങ്ങൾ തീരെ കുറവാണ് എന്നതാണ് നമ്മുടെ പഞ്ചായത്തിന്‍റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത.   40.19 ച കി.മീ. വിസ്തീര്‍ണ്ണമുണ്ട്.അതിരുകള്‍ നമ്മുടെ പഞ്ചായത്തിന് വടക്ക് മുട്ടം ഗ്രാമപഞ്ചായത്തും തെക്ക് രാമപുരം ഗ്രാമപഞ്ചായത്തും കിഴക്ക് മേലുകാവ് ഗ്രാമപഞ്ചായത്തും പടിഞ്ഞാറ് കരൂര്‍ ഗ്രാമപഞ്ചായത്തും അതിര്‍ത്തി നിര്‍ണ്ണയിക്കുന്നു. കടനാട് ഗ്രാമ പഞ്ചായത്തിലെ വാര്‍ഡുകള്‍1, മാനത്തൂര്‍2, മറ്റത്തിപ്പാറ3, നീലൂര്‍4, കണ്ടത്തിമാവ്5, മേരിലാന്‍റ്6, കുറുമണ്ണ്7, എലിവാലി8, കൊടുംമ്പിടി9, വാളികുളം10, കൊല്ലപ്പള്ളി11, ഐങ്കൊമ്പ്12, കടനാട്13, കാവുംകണ്ടം14, വല്യാത്ത്15, പിഴക്

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിന്‍റെ ആസ്ഥാനമായ പാലാ നഗരത്തിൽ നിന്നും 7 കി.മീറ്റർ വടക്കായി 40.19 ച.കി.മി വിസ്തൃതിയില്‍ സ്ഥിതി ചെയ്യുന്ന ഹരിതഭംഗിയാർന്ന ഒരു ഭൂപ്രദേശമാണ് കടനാട് ഗ്രാമ പഞ്ചായത്ത്.  ജനവാസം ആരംഭിച്ച കാലം മുതൽ ഇന്നുവരെയും ഇവിടുത്തെ ജനങ്ങളുടെ തൊഴില്‍ കൃഷിയാണ്. ഭൂമിശാസ്ത്രപരമായി ഈ പഞ്ചായത്തിന്‍റെ പടിഞ്ഞാറുഭാഗം പൊതുവേ നിരപ്പും ഇതര ഭാഗങ്ങൾ ചെറിയ മലനിരകലും അവയുടെ താഴ്വാരങ്ങളുമാണ്. ഭരണങ്ങാനം, മേലുകാവ്, കരൂര്‍, രാമപുരം, കരിങ്കുന്നം, മുട്ടം എന്നിവയാണ് ചുറ്റുമുള്ള പഞ്ചായത്തുകൾ കടനാട് പഞ്ചായത്ത് പാലാ അസംബ്ലി നിയോജക മണ്ഡലത്തിൽ പെടുന്നു. പഞ്ചായത്തിന്‍റെ മുഖ്യഭാഗം കടനാട് വില്ലേജിലും ഐങ്കൊമ്പു കര വെള്ളിലാപ്പള്ളി വില്ലേജിലും പിഴക് കര രാമപുരം വില്ലേജിലും ഉൾപ്പെട്ടിരിക്കുന്നു. ചരിത്രം വന്യജീവി ആവാസകേന്ദ്രമായിരുന്ന ഈ പ്രദേശത്തിന്‍റെ തെക്കുകിഴക്ക് കൊടുമ്പിടിയോടു ചേർന്ന് എടത്തുംകുന്ന് ഭാഗത്ത് A.D...

കൂടുതൽ വായിക്കുക