ഒറ്റ നോട്ടത്തില്‍

കോട്ടയം ജില്ലയുടെ വടക്ക് കിഴക്ക് സ്ഥിതി ചെയ്യുന്ന കടനാട് ഗ്രാമപഞ്ചായത്ത് ഭൂമിശാസ്ത്രപരമായ ഇടനാട് മേഖലയില്‍പെട്ടതാണ്. ഏറ്റവും ചെറുതും വലുതുമായ കുന്നുകളും അവയുടെ ചെരിവോരങ്ങളും താഴ്വാരങ്ങളിലൂടെ ഒഴുകുന്ന തോടുകളും കൊച്ചരുവികളും അവയുടെ തീരത്തു കാണുന്ന വയലുകളും എന്നിവിടങ്ങളിലെ വനസമ്പത്തും ഉള്‍പ്പെട്ട ഒരു പ്രകൃതിയാണ് നമ്മുടെ പഞ്ചായത്തിനുള്ളത്. സമതല പ്രദേശങ്ങൾ തീരെ കുറവാണ് എന്നതാണ് നമ്മുടെ പഞ്ചായത്തിന്‍റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത.   40.19 ച കി.മീ. വിസ്തീര്‍ണ്ണമുണ്ട്.

അതിരുകള്‍

നമ്മുടെ പഞ്ചായത്തിന് വടക്ക് മുട്ടം ഗ്രാമപഞ്ചായത്തും തെക്ക് രാമപുരം ഗ്രാമപഞ്ചായത്തും കിഴക്ക് മേലുകാവ് ഗ്രാമപഞ്ചായത്തും പടിഞ്ഞാറ് കരൂര്‍ ഗ്രാമപഞ്ചായത്തും അതിര്‍ത്തി നിര്‍ണ്ണയിക്കുന്നു.

 

കടനാട് ഗ്രാമ പഞ്ചായത്തിലെ വാര്‍ഡുകള്‍

1, മാനത്തൂര്‍

2, മറ്റത്തിപ്പാറ

3, നീലൂര്‍

4, കണ്ടത്തിമാവ്

5, മേരിലാന്‍റ്

6, കുറുമണ്ണ്

7, എലിവാലി

8, കൊടുംമ്പിടി

9, വാളികുളം

10, കൊല്ലപ്പള്ളി

11, ഐങ്കൊമ്പ്

12, കടനാട്

13, കാവുംകണ്ടം

14, വല്യാത്ത്

15, പിഴക്