പ്രധാന ആരാധനാലയങ്ങള്‍
സെന്റ് സെബാസ്റ്റ്യന്‍സ് ഫൊറോന ചര്‍ച്ച് കടനാട്

കടനാട് ഗ്രാമ പഞ്ചായത്തിലെ പള്ളികളിൽ ഏറ്റവും പഴക്കമേറിയത് കടനാട് പള്ളിയാണ്. 1554ൽ പള്ളിയുടെ തുടക്കമിട്ടതായി രേഖകളുമുണ്ട്. ഈ പള്ളിയുടെ സ്ഥാപനത്തിൽ രാജകുടുംബത്തിന്റെ ഉദാരമായ സഹായങ്ങൾ ഉണ്ടായി. ജനുവരി 15-16 തിയതികളിൽ നടത്തുന്ന തിരുനാൾ ജാതിമത ഭേദമന്യേ ഒരു ഉത്സവമായി കൊണ്ടാടപ്പെടുന്നു. ദാരു നിർമ്മിതമായ വി.സെബസ്ത്യാനോസിന്റെ തിരുസ്വരൂപം കലാ വൈദ ഗ്ധ്യത്തിന്റെ മാതൃകയാണ്. പിൽക്കാലത്ത് കുറുമണ്ണ്. നിലൂർ, മാനത്തൂർ ഉറുമ്പുകാവ്. പിഴക്. മറ്റത്തിപ്പാറ, എലിവാലി. മേരിലാന്റ്, കാവുംകണ്ടം. ഐങ്കൊമ്പ് എന്നിവിടങ്ങളിൽ പള്ളികൾ സ്ഥാപിതമായി.
പാറക്കാവ് ദേവി ക്ഷേത്രം, ഐങ്കൊമ്പ്

കടനാട് ഗ്രാമ പഞ്ചായത്തിലെ ഐങ്കൊമ്പ് വാര്‍ഡില്‍ സ്ഥിതി ചെയ്യുന്നു.