വികസന കാഴ്ചപ്പാട്
കടനാട് ഗ്രാമപഞ്ചായത്തിന്റെ സമഗ്രവികസനം ലക്ഷ്യമാക്കിക്കൊണ്ട് കേരള സംസ്ഥാന സര്‍ക്കാരിന്റെയും തദ്ദേശസ്വയംഭരണ വകുപ്പിന്റേയും ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളുടേയും പൂര്‍ണ്ണമായ സഹകരണം ആര്‍ജ്ജിച്ചുകൊണ്ടും പൊതുജനങ്ങള്‍ നിര്‍ദ്ദേശിച്ചതും ഭരണസമിതി അംഗീകരിച്ചതുമായ സാമൂഹ്യക്ഷേമ, ശുചിത്വ ആരോഗ്യ വിദ്യാഭ്യാസ വികസന പ്രവര്‍ത്തനങ്ങളും അജൈവ മാലിന്യ വിമുക്ത പ്രവര്‍ത്തനങ്ങളും, മണ്ണ് ജലസംരക്ഷണ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ പദ്ധതികളും പൗരാവകാശരേഖ പ്രകാരമുള്ള സേവനങ്ങളും ജീവനക്കാരുടെ സഹകരണത്തിലൂടെ ശുപാര്‍ശകളില്ലാതെ, ക്രമപ്രകാരം, കൃത്യസമയത്ത് പൊതുജനങ്ങളില്‍ എത്തിച്ച് അവരുടെ സംതൃപ്തി ഉറപ്പാക്കി പഞ്ചായത്തിലെ ജനങ്ങളുടെ സര്വ്വതോന്മുഖമായ പുരോഗതി നിരന്തരം മെച്ചപ്പെടുത്തുവാനും മാലിന്യ വിമുക്തമായ ശുചിത്വ കടനാട് ലക്ഷ്യം കൈവരിക്കുന്നതിനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.